കുന്നംകുളം: കാട്ടകാമ്പാൽ മേഖലയിലെ കോൾപടവുകളിൽ പുഞ്ചക്കൃഷിക്ക് തുടക്കം. പെരുന്തിരുത്തി കരിയാപ്പാടം യൂണിയൻ കോൾ പടവിൽ നടന്ന നടീൽ ഉത്സവത്തോടെയാണ് ഈ വർഷത്തെ പുഞ്ചക്കൃഷി ആരംഭിച്ചത്.
നടിയിൽ ഉത്സവത്തിന്റെ ഉദ്ഘാടനം കാട്ടകാമ്പാൽ കൃഷി ഓഫീസർ അനൂപ് വിജയൻ നിർവഹിച്ചു. കോൾ പടവ് പ്രസിഡന്റ് കെ.എം റസാക്ക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ മജീദ്, സന്ദീപ്, എൻ.എ സുലൈമാൻ, വിവിധ കോൾ പടവ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 50 ഏക്കറോളം വരുന്ന കോൾപ്പടവിൽ സർക്കാരിൽ നിന്നും സൗജന്യമായി ലഭിച്ച 140 ദിവസം മുപ്പുള്ള ഉമാ വിത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. കീടബാധയോ കാലാവസ്ഥ വ്യതിയാനമോ സംഭവിച്ചില്ലെങ്കിൽ മികച്ച വിളവ് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ