1

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 67ാം സംസ്ഥാന സമ്മേളനം ഇമാകോൺ 2024 പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ പതാക ഉയർത്തി. അയ്യായിരത്തോളം ഡോക്ടർമാരും മുന്നൂറോളം പി.ജി വിദ്യാർത്ഥികളുമാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഐ.എം.എ തൃശൂർ ബ്രാഞ്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.രാജൻ,ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ എന്നിവർ മുഖ്യാതിഥികളാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും.