
കൊടുങ്ങല്ലൂർ: കുഡുംബി സേവാ സംഘം 60ാം സംസ്ഥാന സമ്മേളനം കൊടുങ്ങല്ലൂരിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി ഇ.എൽ.അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.ആർ.ജയപ്രസാദ്, വൈസ് പ്രസിഡന്റ് ടി.ജി.രാജു, സംസ്ഥാന സെക്രട്ടറിമാരായ എസ്.ബാലകൃഷ്ണൻ, കെ.ആർ.സുബ്രഹ്മണ്യൻ, ജി.രാജൻ, ടി.എം.രാജൻ, എം.എൻ.രവികുമാർ, എൻ.ബാലൻ, എ.എസ്.ശ്യാംകുമാർ, എം.കെ.വേണുഗോപാൽ, ടി.എസ്.ശരത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വഖഫ് ബോർഡിന്റെ നിലപാട് മൂലം മുനമ്പം ഭൂ വിഷയത്തിൽ ഇരകളാകുന്ന മനുഷ്യർക്ക് നീതിയുക്തമായ പരിഹാരം അടിയന്തരമായി നടപ്പിലാക്കണമെന്നും കൊടുങ്ങല്ലൂർ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് കുഡുംബി സമുദായത്തിനുണ്ടാകുന്ന പ്രയാസങ്ങൾ ഉചിതമായി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുഡുംബി സമുദായത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമാകേണ്ട ഒരു ശതമാനം തൊഴിൽ സംവരണം അനന്തമായി നീളുന്നതിൽ പ്രമേയം വഴി ഉത്കണ്ഠയും രേഖപ്പെടുത്തി.