amritha
1

കൊടുങ്ങല്ലൂർ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അമൃതവിദ്യാലയത്തിൽ ആർട്ട് ഇന്റഗ്രേറ്റഡ് ലേണിംഗ് എന്ന വിഷയത്തിൽ അദ്ധ്യാപകർക്കായി കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം നടന്നു. പ്രിൻസിപ്പൽ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.എസ്.രേഖ സ്വാഗതം പറഞ്ഞു. വിവിധ സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി അറുപതിലധികം അദ്ധ്യാപകർ പരിശീലനപരിപാടിയിൽ പങ്കാളികളായി. സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച വിദ്യാഭ്യാസ വിചക്ഷണയും സി.ബി.എസ്.ഇ റിസോഴ്‌സ്‌പേഴ്‌സണുമായ ഡോ. സി.ജി. ഗീതയും അസീസി വിദ്യാനികേതൻ പ്രിൻസിപ്പൽ അനിത കുര്യപ്പനും ക്ലാസുകൾ നയിച്ചു.