തൃശൂർ: ചേലക്കര നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിന് വോട്ട് അഭ്യർത്ഥിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് നേതാക്കൾ ചേലക്കരയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്രചാരണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ് താഴെക്കാടൻ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആനിത്തോട്ടം, ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജോളി അഗസ്റ്റിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.സി. മുരളി, ശ്രീധരൻ വരവൂർ, കെ.എം. ജോസ് പട്ടിക്കാട്, നെൽക്കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. കൃഷ്ണൻകുട്ടി, മണ്ഢലം പ്രസിഡന്റുമാരായ കെ.ജെ. ജേക്കബ്, സജി ജോസഫ്, ലിവിൻ വർഗീസ്, ബാബു തോമ്പ്ര, ജിയോ തോളൂർ, ഷാജൻ ജോസഫ്, രഞ്ജിത്ത് പോൾ ആട്ടോക്കാരൻ, പി.എൽ. ജയിംസ്, സി. ശിവദാസ്, എം.എൻ. ഗോപി ചേലക്കര, ചന്ദ്രൻ, നീതു തുടങ്ങിയവർ നേതൃത്വം നൽകി.