medical-camp-

മാള: കൂഴൂർ പഞ്ചായത്തിൽ വയോജന സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര തിമിര ശസ്ത്രക്രിയാ ക്യാമ്പും ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സ്വീകരണവും സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അദ്ധ്യക്ഷനായി. കൂഴൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മെഡിക്കൽ ക്യാമ്പിന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പിന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും നേതൃത്വം നൽകി.