വടക്കാഞ്ചേരി: ജനജീവിതം ദുരിതത്തിലാക്കുന്ന എങ്കക്കാട് - മാരാത്ത് കുന്ന് റെയിൽവെ ഗേറ്റുകൾക്കെതിരെ പ്രതിഷേധ ജ്വാല. ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ ജനങ്ങളെ തടവറയിലാക്കുന്ന കേന്ദ്രങ്ങളാണ് റോഡുകൾക്ക് കുറുകെയുള്ള ഗേറ്റുകളെന്നും യുദ്ധകാലാടിസ്ഥാനത്തിൽ മേൽപ്പാലം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൺവീനർ പി.ജി.രവീന്ദ്രൻ അദ്ധ്യക്ഷനായി. വി.പി.മധു ,പി.കെ.വിജയൻ,ഒ.ആർ.ഷീലാ മേഹൻ, കെ.അജിത് കുമാർ, എം.ആർ.സോമനാരായണൻ, പി.ജി. ജയദീപ്, പി.എൻ.ഗോകുലൻ,ടി.ഡി. ഫ്രാൻസീസ്, കവിത കൃഷ്ണനുണ്ണി,തുളസി കണ്ണൻ, മാരാത്ത് വിജയൻ, ഗിരീഷ് മേലേമ്പാട്ട്, ബാബു ചെമ്പത്ത്, ബാബു പൂക്കുന്നത്ത്, സന്ധ്യ കൊടക്കാടത്ത്, കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.

നിർമ്മാണം പുരോഗമിക്കുന്ന പീച്ചി- വാഴാനി ടൂറിസം കോറി ഡോർ പദ്ധതിയുടെ യഥാർത്ഥ ഗുണം ജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ഈ ദുരിത ഗേറ്റ് ഇല്ലാതാകണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണം. പി.ജി. ജയദീപ്
(വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് )


മാരാത്ത് കുന്ന്- എങ്കക്കാട് മേഖലയിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാകണം. മേൽപ്പാല നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്.ഇത് വേഗത്തിലാക്കും. ജനങ്ങളുടെ ആവശ്യം ന്യായമാണ്. പാർട്ടി അതിനൊപ്പം നിലകൊള്ളും.
എം.ആർ. സോമനാരായണൻ
(സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ )


24 മണിക്കൂറിൽ 18 മണികൂറും ഗേറ്റ് അടച്ചിടുന്നു. ഇത് മൂലം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ പെടുകയാണ്. മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ആക്ഷൻ കൗൺസിലിന് എല്ലാ പിന്തുണയും നൽകും. ഇ.കൃഷ്ണനുണ്ണി
( ബി.ജെ.പി വടക്കാഞ്ചേരി ഏരിയാ പ്രസിഡന്റ്)