കൊടുങ്ങല്ലൂർ : പുല്ലൂറ്റ് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ കവിതാരചനയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും കഥാരചനയിൽ എ ഗ്രേഡും കരസ്ഥമാക്കിയ ഭദ്ര സി. ശശിയെ മാനേജുമെന്റും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് അനുമോദിച്ചു. പുല്ലൂറ്റ് അമരാവതി വീട്ടിൽ സി.കെ. ശശിയുടെയും എ.കെ. സതിയുടെ ഏകമകളായ ഭദ്ര സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. എസ്.എൻ. മിഷൻ ചെയർമാൻ ഇ.ഡി. ദിവാകരൻ, എസ്.എൻ. മിഷൻ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ദീപക് സത്യപാലൻ എന്നിവർ ഭദ്രയ്ക്ക് പാരിതോഷികം സമ്മാനിച്ചു. എസ്. എൻ മിഷൻ വൈസ് ചെയർമാൻ ഇ.എസ്. രാജൻ, ട്രഷറർ കെ.കെ. സിദ്ധാർത്ഥൻ, ജോയിന്റ് സെക്രട്ടറി എൻ.പി. കാർത്തികേയൻ, എസ്.ഡബ്ല്യു.സി. വൈസ് പ്രസിഡന്റ് എ.പി. അലീന, പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ തുടങ്ങിയവർ സംസാരിച്ചു.