തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡോ. എം.കെ. ലിൻസൺ സ്മാരക പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ആരോഗ്യം, ആയുർവേദം, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇ. അഭിനവ് ജുബിൻ (എസ്.എൻ.ജി.എച്ച്.എസ്, കാരമുക്ക്), അയിഷ നവാർ (എൽ.എഫ്.സി.എച്ച്.എസ്, ഇരിങ്ങാലക്കുട), ആദ്യ സതീഷ് (സി.എൻ.എൻ.ജി.എച്ച്.എസ്, ചേർപ്പ്) എന്നിവർ യഥാക്രമം ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കി. ഡോ. പി. ഗോപിദാസ്, ഡോ. പി. ഉഷ, ഡോ. ആർ.വി. ആനന്ദ്, ജോജി, ഡോ. അരുൺ കബീർ എന്നിവർ സംസാരിച്ചു. ഡോ. പി.കെ. നേത്രദാസ്, ഡോ. വിജയ്‌നാഥ് എന്നിവർ നേതൃത്വം നൽകി.