ഗുരുവായൂർ: ശ്രീനാരായണ ഗുരുവിന്റെ സഹയാത്രികനും ആദ്യകാല സന്ന്യാസി ശിഷ്യന്മാരിൽ പ്രധാനിയും കവിയും ഗ്രന്ഥകാരനുമായിരുന്ന ശിവലിംഗദാസ സ്വാമികളുടെ 165-ാം ജന്മദിനാഘോഷം സ്വാമികളുടെ സമാധിസ്ഥലമായ ചാവക്കാട് വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ നടന്നു. സാംസ്‌ക്കാരിക സമ്മേളനവും തീർത്ഥയാത്രയും ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ 60 ശിഷ്യരുടെ മെഴുകു പ്രതിമകൾ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. ഗുരുധർമ്മ പ്രചാരണസഭ ശിവഗിരി കേന്ദ്രകമ്മിറ്റി അംഗവും മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ പി.കെ. സാബു അദ്ധ്യക്ഷനായി. ഗുരുദേവൻ മാസിക ചീഫ് എഡിറ്റർ പി.എസ്. ഓംകാർ മുഖ്യപ്രഭാഷണം നടത്തി. ആലുവ എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി അംഗം മധു എളവൂർ, വിശ്വനാഥ ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാൻ, അഖില സിനോജ്, അഡ്വ. അമ്പിളി ഹാരിസ്, സുരേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.