photo
1

മാള : മാള സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പാനൽ ഉണ്ടാക്കി മത്സരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സിക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും ശുപാർശ നൽകി. മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും അംഗീകാരത്തോടെ മത്സരിക്കുന്ന ഐക്യ ജനാധിപത്യ സഹകരണ മുന്നണിയുടെ പാനലിനെതിരെ മത്സരിക്കുന്ന വിമത പാനലിലെ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. വിജയൻ അറിയിച്ചു. ബ്ലോക്ക് ഭാരവാഹികളായ ജോഷി പേരെപ്പെടാൻ, മുൻ ഭാരവാഹികളായ ജി. കിഷോർ കുമാർ, വിത്സൻ കാഞ്ഞൂത്തറ എന്നിവർക്കെതിരെയും ഇവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഭാരവാഹികൾക്കെതിരെയുമാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.