കൊടകര: പ്രശസ്ത നാടക സംവിധായകൻ ദീപൻ ശിവരാമന്റെ ഉബുറോയി ഡിസംബർ 28, 29, 30 തീയതികളിൽ കൊടകരയിൽ അരങ്ങേറും. നാടകത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വാസുപുരം നെല്ലിപ്പിള്ളി ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ദിവ്യ സുധീഷ് അദ്ധ്യക്ഷയായി. അഡ്വ. വി.പി. ലിസ്സൻ, ഒ.പി. സുധീഷ് എന്നിവർ സംസാരിച്ചു. ചലച്ചിത്ര താരം സുനിൽ സുഖദ നാടകത്തിന്റെ ടീസർ അനാച്ഛാദനം ചെയ്തു. നാടകത്തിന്റെ വിജയത്തിനായി 101 അംഗ ജനറൽ കമ്മിറ്റിയെയും 25 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞടുത്തു.