തൃശൂർ: ലൂർദ്ദ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 138-ാം തിരുനാളിൽ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യ കാർമ്മികനായി. കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ, ഫാ. ബിജു ആലപ്പാട്ട് എന്നിവർ സഹകാർമ്മികരായി. വൈകീട്ട് തിരുനാൾ ജപമാല പ്രദക്ഷിണം, കിരീടമഹോത്സവം എന്നിവ നടന്നു.
കത്തീഡ്രൽ സഹ വികാരിമാരായ റവ. ഫാ. അനു ചാലിൽ, റവ. ഫാ. ജിജോ എടക്കളത്തൂര്, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറും നടത്തുകൈക്കാരനുമായ ജോജു മഞ്ഞില, കൈക്കാരന്മാരായ തോമാസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച രാവിലെ 7.30ന് പരേതർക്കു വേണ്ടിയുള്ള പാട്ടുകുർബ്ബാന, വൈകിട്ടുള്ള വിശുദ്ധകുർബ്ബാനയ്ക്ക് ശേഷം മെഗാ മ്യൂസിക് ഫ്യൂഷൻ തുടർന്ന് വർണ്ണമഴ.