കൊടുങ്ങല്ലൂർ : പട്ടികവിഭാഗക്കാരുടെ പദ്ധതികളെ തകർക്കാൻ ഗൂഡാലോചന നടത്തിയ എൻ. പ്രശാന്തിനെതിരെ നടപടി വേണമെന്ന് ശ്രീനാരായണ ദർശനവേദി കൺവീനർ എൻ.ബി. അജിതൻ ആവശ്യപ്പെട്ടു. സർവീസ് ചട്ടങ്ങൾ മറികടന്ന് സോഷ്യൽ മീഡിയയിൽ മേലുദ്യോഗസ്ഥനെ അപഹസിച്ച് ഭരണപ്രതിസന്ധി സൃഷ്ടിച്ച് ഓഫീസിൽ പോലും ഹാജരാകാതെ ജനങ്ങൾക്കുള്ള സേവനം നിഷേധിച്ച് സർക്കാർ സംവിധാനം ദുർവിനിയോഗം ചെയ്യുന്നതും ശമ്പളം കൈപ്പറ്റുന്നതും സർക്കാർ സംവിധാനത്തിന് തന്നെ അപമാനകരമാണ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങി പൊതുജനദ്രോഹം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സി.വി. മോഹൻകുമാർ, പ്രശാന്ത് ഈഴവൻ, മുരുകൻ കെ. പൊന്നത്ത്, കെ.പി. മനോജ്, സി.ബി. സുരേന്ദ്രബാബു, ദിനേശ് ലാൽ എന്നിവർ സംസാരിച്ചു.