കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖ വാർഷിക സമ്മേളനം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.വി.വിശ്വംഭരൻ അദ്ധ്യക്ഷനായി. ടി.വി.വിശ്വംഭരൻ (പ്രസിഡന്റ്), ടി.എസ്.പ്രദീപ് (സെക്രട്ടറി), കെ.ആർ.സത്യൻ (വൈസ് പ്രസിഡന്റ്) എന്നിവരെ വീണ്ടും ഭാരവാഹികളായി തിരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുദീപ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, ബാലജനയോഗം കോ ഓർഡിനേറ്ററും ബോർഡ് മെമ്പറുമായ പ്രകാശ് കടവിൽ, ബോർഡ് മെമ്പർ ജയന്തൻ പുത്തൂർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി ശ്രീജ മൗസ്മി, ബൈജു ചന്ദ്രൻ, ക്യാപ്ടൻ ചന്ദ്രൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് രാജി ശ്രീധരൻ, ബാലജനയോഗം പ്രസിഡന്റ് ഋതിക സ്‌നേഹൻ, വനിതാസംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ, വനിതാസംഘം വൈസ് പ്രസിഡന്റ് കൈരളി വത്സൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.സത്യൻ, ശാഖാ സെക്രട്ടറി ടി.എസ്.പ്രദീപ്, ശങ്കരനാരായണൻ, മനോഹരൻ, ശശി മുതിരപ്പറമ്പിൽ, വനജ ശിവരാമൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾ, പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവർ എന്നിവരെയും സിവിൽ പൊലീസ് ഓഫീസറായി നിയമിതനായ ശാഖാ അംഗം പ്രണവിനെയും ആദരിച്ചു. ചികിത്സാ സഹായ വിതരണം, ശാഖാപരിധിയിലെ കുടുംബങ്ങൾക്ക് അരി വിതരണം എന്നിവയും വിവിധ കലാപരിപാടികളും നടത്തി. സി.കെ.രാമു, വി.കെ.ചന്ദ്രശേഖരൻ, ഹേമചന്ദ്രൻ, രാജേഷ് വാഴപ്പുള്ളി, സിബി, സാന്തിഷ്, അജയകുമാർ, ലത പ്രദീപ്, സജ്‌നി ആനന്ദൻ, ഗീത സതീശ് എന്നിവർ നേതൃത്വം നൽകി.