തൃപ്രയാർ: പാലക്കാട് അഹല്യ പബ്‌ളിക് സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ അഗ്രിഗേറ്റ് പോയിന്റ് (394 പോയിന്റ്) അടിസ്ഥാനത്തിൽ തൃശൂർ സെൻട്രൽ സഹോദയയിൽ ഒന്നാം സ്ഥാനം നിലനിരുത്തി കിരീടം ചൂടി. 30 സഹോദയകളിലെ 1500 സ്‌കൂളുകളിൽ നിന്നായി മത്സരത്തിനെത്തിയ പതിനായിരത്തിലധികം വിദ്യാർത്ഥികളോട് മത്സരിച്ചാണ് എസ്.എൻ വിദ്യാഭവൻ വിജയിച്ചത്. സംസ്ഥാന തലത്തിൽ സ്‌കൂൾതല ഓവറാൾ വിജയികളിൽ 152 പോയിന്റ് നേടി നാലാം സ്ഥാനവും സ്കൂളിനാണ്. കാറ്റഗറി നാലിൽ ഒന്നാം സ്ഥാനവും കോമൺ കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മൂന്നാം സ്ഥാനവും എസ്.എൻ വിദ്യാഭവൻ നേടി.