പുതുക്കാട് : എസ്.എൻ.ഡി.പി യോഗം ചെങ്ങാലൂർ എസ്.എൻ. പുരം ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിനോദ് പൊഴെക്കടവിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എസ്. സുരേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം പി.ആർ. വിജയകുമാർ, വിനോദ് വാലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി ജിഷ ഷൺമുഖൻ (പ്രസിഡന്റ്), വിനീത സഹദേവൻ (സെക്രട്ടറി), സുനിത വേണു (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.