തളിക്കുളം: എസ്.എൻ.ഡി.പി തളിക്കുളം അമ്പലനട ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപനം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു. എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രം മേൽശാന്തി ധനേഷ് കാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് എം.എസ്. സജീഷ് അദ്ധ്യക്ഷനായി. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുദീപ് മാസ്റ്റർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പിള്ളി, ഡയറക്ടർ ബോർഡംഗം പ്രകാശ് കടവിൽ, യൂണിയൻ കൗൺസിലർ സി.എസ്. ഗണേശൻ. സുരേഷ് ഇയ്യാനി, അശോകൻ. കൊല്ലാറ, ഷീന പ്രകാശൻ, ബൈജു കെ.ആർ എന്നിവർ സംസാരിച്ചു.