ചേലക്കര: കലാശക്കൊട്ടിനിടെ ചേലക്കരയിൽ ഉന്തും തള്ളും. ബി.ജെ.പി പ്രവർത്തകരും പൊലീസുമായും പിന്നീട് സി.പി.എം പ്രവർത്തകരുമായാണ് നേരിയ സംഘർഷമുണ്ടായത്. അൽപ്പം വൈകിയെത്തിയ ബി.ജെ.പി പ്രവർത്തകരുടെ വാഹനം അകത്തേക്ക് കടത്തിവിടുന്നത് പൊലീസ് ആദ്യം തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ തർക്കത്തിലായി. ഇതിനിടെ അവിടെ കൂടിനിന്ന ഇടതു പ്രവർത്തകർ ബി.ജെ.പിക്ക് തടസം സൃഷ്ടിച്ചെന്നാരോപിച്ച് അവരുമായും ഉന്തു തള്ളുമുണ്ടായി. എന്നാൽ ഇത് ഒഴിവാക്കേണ്ട പൊലീസ് അവിടെ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്ന് പറയുന്നു. വാക്കുതർക്കം രൂക്ഷമാകുമ്പോഴേക്കും പ്രചാരണ സമയം കഴിഞ്ഞതോടെ ഇരു വിഭാഗവും പിരിഞ്ഞു പോയി.