വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതൽ സ്വീകരണവിതരണ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിൽ പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കും. യാത്രാവേളയിൽ പൊലീസും സെക്ടറൽ ഓഫീസറും അനുഗമിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
തിരിച്ചറിയൽ രേഖ നിർബന്ധം
വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ കരുതണം
ചേലക്കര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന് സജ്ജം. നാളെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. പോളിംഗിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.
- അർജുൻ പാണ്ഡ്യൻ, കളക്ടർ