തൃശൂർ: ഫിലാറ്റലിക് ക്ലബ്ബിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് 15, 16, 17 തിയതികളിൽ സ്റ്റാമ്പ്, നാണയം, കറൻസി, പുരാവസ്തു എന്നിവയുടെ പ്രദർശനം നടത്തും. എം.ജി. റോഡിലെ ശ്രീശങ്കര ഹാളിലാണ് മൂന്നുദിവസങ്ങളിലായി പ്രദർശനം നടക്കുക. 15ന് രാവിലെ 9.30ന് പാറമേക്കാവ് കോളേജ് പ്രിൻസിപ്പൽ ഡോ. സുശീല മേനോൻ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും ആദ്യത്തെ സ്റ്റാമ്പ് മുതൽ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജാക്കൻമാരുടെ സ്റ്റാമ്പുകളും സ്വർണനാണയങ്ങളും പ്രദർശിപ്പിക്കും. 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. ഭാരവാഹികളായ ആർ. മധുസൂദനൻ, ഒ.കെ. പ്രകാശ്, എ.ആർ. ഷാജി, പി.എൽ. ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.