acadamy
1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം ഉൾപ്പെടെ നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥിനി എസ്.എൻ. ദക്ഷിണയുടെ ചിത്രപ്രദർശനം 14 മുതൽ 17 വരെ തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. 14ന് രാവിലെ 11ന് വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. മലപ്പുറം പുത്തനത്താണി നോബിളിന്റെയും ഷൈനിയുടെയും മകളാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ കോഴിക്കോട് നടത്തിയ ചിത്രപ്രദർശനത്തിലെ വരുമാനമായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ആക്രിലിക്ക്, ജലച്ഛായം, ഓയിൽ പെയിന്റ്, പെൻസിൽ എന്നിവയിൽ തയ്യാറാക്കിയ നൂറ് ചിത്രങ്ങളാണ് അക്കാഡമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുക. രാവിലെ 11 മുതൽ രാത്രി ഏഴു വരെയാണ് പ്രദർശനം.