mets
1

മാള: പുതുതായി ആരംഭിക്കുന്ന മാള, മെറ്റ്‌സ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിന് കേരള ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു. 60 വിദ്യാർത്ഥികൾക്ക് നാലുവർഷ ബി.ഫാം കോഴ്‌സിന് പ്രവേശനം നൽകുന്നതിന് ഫാർമസി കൗൺസിലിന്റെ അനുമതിയും കേരള സർക്കാരിന്റെ എൻ.ഒ.സിയും മുൻപേ ലഭിച്ചിരുന്നു.

പ്ലസ് ടു രണ്ടാം വർഷം ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സിന് 50% മാർക്കും ഫിസിക്‌സിനും കെമിസ്ട്രിക്കും കൂടി മൊത്തം 50% മാർക്കും നേടി പാസായവർക്ക് പ്രവേശന യോഗ്യതയുണ്ട്. പ്രവേശനത്തിനായി അപേക്ഷകൾ www.metspharmacycollege.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. നവംബർ 16നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിവരങ്ങൾക്ക് ഫോൺ: 9188400956, 9188400958.