കുന്നംകുളം: ക്രിമറ്റോറിയത്തിന്റെ കേടുപാടുകൾ പരിഹരിച്ചില്ലെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ അജണ്ട ചർച്ച ചെയ്യാനാകാതെ യോഗം അവസാനിപ്പിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള ക്രിമറ്റോറിയത്തിന് കേടുപാടുകൾ സംഭവിച്ച് ആറുമാസം പിന്നിട്ടിട്ടും കേടുപാടുകൾ പരിഹരിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ബി.ജെ.പി കൗൺസിലർമാരും പ്രതിഷേധം ഏറ്റെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.സുരേഷ്, ടി.സോമശേഖരൻ, എ. എസ്. സുജീഷ്, ബീനാരവി, ഗീതാ ശശി,കെ.കെ.മുരളി, ബിനു പ്രസാദ്, സോഫിയ ശ്രീജിത്ത്, മിനിമോൻസി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു..
സാങ്കേതികത്വമാണ് ക്രിമിറ്റോറിയത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നത് നീണ്ടുപോകുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രിമിറ്റോറിയം പ്രവർത്തനക്ഷമമാക്കും.
സീത രവീന്ദ്രൻ
നഗരസഭ ചെയർപേഴ്‌സൺ