തൃശൂർ: ഇന്റർനാഷണൽ സ്റ്റാർ കിഡ്‌സ് അവാർഡിന് ലക്ഷ്മിശ്രീ വേദാത്മിക അർഹയായി. മെഡലും ബാഡ്ജും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വയസുള്ളപ്പോൾ തന്നെ ഒരു മുഴുനീള, ഒറിജിനൽ ഇംഗ്ലീഷ് ഗാനം ഏത് വിഷയങ്ങളിലും നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കാൻ കഴിയുന്ന ലക്ഷ്മിശ്രീയുടെ പുസ്തകം, ദ റൈസിംഗ് സ്റ്റാർ ആമസോണിലും കിൻഡിലിലും ലഭ്യമാണ്. വാട്ടർ കളർ പെയിന്റിംഗിലും പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തുന്നതിലും കീബോർഡ് വായനയിലും സജീവമാണ്. ആയോധനകലകളിലും അമ്പെയ്ത്തിലും പരിശീലനം നേടി.