news
1

തൃശൂർ: ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഈ മാസം 18ന് ഉച്ചയ്ക്ക് 2.30ന് കൊക്കാലെ സീതി സാഹിബ് സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ ചേക്കു കരിപ്പൂർ, സി.പി. അബ്ദുൾവഹാബ് മലപ്പുറം, വി.പി. അജീഷ് കോഴിക്കോട്, മൊയ്തീൻ എടച്ചാൽ, പുഷ്‌കരൻ തൃശൂർ, ബാബു വർഗീസ് എറണാകുളം, കെ.എ. യാക്കൂബ് വടക്കാഞ്ചേരി തുടങ്ങിയ നേതാക്കൾ സംസാരിക്കും. ജനുവരി 26ന് കോഴിക്കോട് നടക്കുന്ന എൻ.പി.എ.എ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും നടക്കും.