 
ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര പഞ്ചായത്തിൽ പരിസ്ഥിതി സൗഹൃദ ബൂത്തുകൾ ഒരുങ്ങുന്നു. ചേലക്കര പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ആഭിമുഖ്യത്തിലാണ് എല്ലാ ബൂത്തുകളും പരിസ്ഥിതി സൗഹൃദമാകുന്നത്. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ഈറ്റ, ഓല എന്നിവ ഉപയോഗിച്ച് കുട്ടകൾ ഒരുക്കും. 31 ബൂത്തുകളാണ് ഈവിധം സജ്ജീകരിച്ചിട്ടുള്ളത്. ഈറ്റയുടെ 25 വലിയ കുട്ടകളും, 37 ചെറിയ കുട്ടകളും 15 ഓലക്കുട്ടകളുമാണ് ഒരുക്കുന്നത്. ചേലക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യനിർമ്മാർജ്ജനം പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം കൈവരിച്ചുകൊണ്ടാണ് ഈ പദ്ധതി.