തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങളിൽ കേരള പത്രപ്രവർത്തക യുണിയൻ തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൃശൂർ പ്രസ് ക്ലബിന് മുന്നിൽ നടന്ന പ്രതിഷേധം കേരള മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപിയെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷനായി. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ബി. സതീഷ്, വൈസ് പ്രസിഡന്റ് അക്ഷിതരാജ് എന്നിവർ പ്രസംഗിച്ചു.