pf-office-march

കൊടകര: സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഉയർന്ന പെൻഷനുവേണ്ടി പണം അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉയർന്ന പെൻഷനോ പെൻഷൻ കുടിശ്ശിഖയോ നൽകാത്ത പി.എഫ് അതോറിറ്റിയുടെ നീതിനിഷേധത്തിനെതിരെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ പി.എഫ് പെൻഷൻകാർ കൊച്ചി പി.എഫ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു എം.കെ. മോഹനൻ അദ്ധ്യക്ഷനായി. എം .രാമനാഥൻ, കെ .ജെ ആൽഫ്രഡ്, ടി.കെ. അനിൽ, വി.രവീന്ദ്രൻ, ബേബി വർഗീസ് എന്നിവർ സംസാരിച്ചു.