 
ഗുരുവായൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നാളെ മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടക്കും. 14ന് രാവിലെ 9.30ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ മുഖ്യാതിഥിയാകും. ദേവഗിരി സെന്റ് ജോസഫ്‌സും പാലക്കാട് ഗവ. വിക്ടോറിയയും തമ്മിലാണ് ആദ്യ മത്സരം. രാവിലെ ഏഴ്, ഒമ്പത്, വൈകിട്ട് രണ്ട്, നാല് എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ. 19ന് വൈകിട്ട് മൂന്നിനാണ് ഫൈനൽ. 16 ടീമുകൾ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ. പി.എസ്. വിജോയ്, ഫിസിക്കൽ എജുക്കേഷൻ വകുപ്പ് തലവൻ ഡോ. കെ.എസ്. ഹരിദയാൽ, ക്യാപ്ടൻ രാജേഷ് മാധവൻ, കെ.ആർ. മിഥുൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.