canal
മണ്ണ് നിറഞ്ഞ് കിടക്കുന്ന പാലപ്പിള്ളി -താങ്ങുചിറ ബ്രാഞ്ച് കനാല്‍

മേലൂർ: പാലപ്പിള്ളി താങ്ങുചിറ ബ്രാഞ്ച് കനാലിന്റെ അറ്റകുറ്റപ്പണികൾ തടഞ്ഞ് നാട്ടുകാർ. കനാൽ ശുചീകരണം ഏറ്റെടുത്ത കരാറുകാരൻ പുല്ല് മാത്രം വെട്ടുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഒരോ വർഷങ്ങളിലും അടിഞ്ഞു കൂടുന്ന മണ്ണ് മാറ്റാത്തതിനാൽ കനാലിൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പുല്ല് മാത്രം വെട്ടിയാൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പാലപ്പിള്ളി ഇക്കുറിയും കടുത്ത വരൾച്ചയിലാകും. ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിലെ ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്തംഗങ്ങൾ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും കരാറുകാരൻ വഴങ്ങിയില്ലെന്നും പറയുന്നു.