c

ചേർപ്പ്: കിണറ്റിൽ വീണ് വൃദ്ധൻ മരിച്ചു. പനമുക്ക് കായൽ റോഡിൽ പ്രാരാത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (70) ആണ് മരിച്ചത്. വീട്ടിൽ പുല്ല് പറിക്കുന്നതിനിടെ കാൽ വഴുകി വീട്ടുകിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു സംഭവം. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. ഭാര്യ: ശാന്ത. മക്കൾ: ശ്രീവത്സൻ, ശ്രീലത, ശ്രീദേവി. മരുമക്കൾ: ദിവ്യ, ശ്രീവത്സൻ.