1

ചേലക്കര: നേരത്തെ വോട്ട് ചെയ്ത് സ്ഥാനാർത്ഥികൾ. പ്രധാന മുന്നണി സ്ഥാനാർത്ഥികളായ യു.ആർ. പ്രദീപ്, രമ്യ ഹരിദാസ്, കെ. ബാലകൃഷ്ണൻ എന്നിവരിൽ രമ്യക്ക് ഒഴികെ രണ്ടുപേർക്കും മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് തന്നെ വോട്ട് രേഖപ്പെടുത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ തിരുവില്വാമല പാമ്പാടി ഗവ. സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു. കെ. രാധാകൃഷ്ണൻ എം.പി രാവിലെ പത്തിന് തോന്നൂർക്കരയിൽ എ.യു.പി.എസിലെ 75-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷമാണ് സ്ഥാനാർത്ഥികൾ മറ്റ് പോളിംഗ് ബൂത്തുകളിലും പ്രവർത്തകരെയും കാണാൻ പോയത്.

രമ്യ ഹരിദാസ് രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി.