
ചേലക്കര : ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. ഇങ്ങനെ കുറെ പണം നഷ്ടമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ.പി സ്‌കൂളിലെ 97ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയതാണ് അദ്ദേഹം.
പക്ഷേ ചേലക്കരയിലെ ഫലം പ്രവചനാതീതമാണ്. ചേലക്കരയിൽ വികസനം വേണം. കുറെ ഭരിക്കുമ്പോൾ വിമർശനം വരും. സ്‌കൂളുകൾ മെച്ചപ്പെട്ടു. എന്നാൽ റോഡുകൾ ഇനിയും നന്നാവണം. സർക്കാരിനെതിരെ പരാതി ഇല്ല.