aj

ചേലക്കര: തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ചേലക്കരയിൽ വിധി എഴുതുമ്പോൾ വോട്ടർമാർക്ക് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി പരക്കാട് എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള 72 -ാം ബൂത്ത്. വോട്ടർ ഐഡിയുമായി ബൂത്തിലെത്തിയാൽ വോട്ടർ ഐഡി സ്‌കാൻ ചെയ്ത് സ്ലിപ്പ് നൽകും. സാങ്കേതികവിദ്യയുടെ സഹായത്താൽ ഡിജിറ്റൽ രൂപത്തിലാണ് സ്ലിപ്പ്. വോട്ടിംഗ് പോലെതന്നെ വോട്ടർ സ്ലിപ്പും ഡിജിറ്റലാക്കാനുള്ള ഈ ആശയത്തിനു പിന്നിൽ അജു ആന്റണി എന്ന യുവാവാണ് . ജ്യോതി എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണക്കേഷൻ എൻജിനീയറിംഗിൽ ബിടെക് ബിരുദധാരിയാണ്. ചേലക്കര പരക്കാട് ചേമ്പിലകം വീട്ടിൽ ആന്റണി- സാലമ്മ ദമ്പതികളുടെ മകനാണ് അജു ആന്റണി. തൃശൂർ ആസ്ഥാനമാക്കിയ പ്രവർത്തിക്കുന്ന ആസ്ട്രൽ റോബോട്ടിക്‌സ് സ്റ്റാർട്ടപ്പ് കമ്പിനി നടത്തുകയാണ് അജു.