
വരന്തരപ്പിള്ളി: കച്ചേരിക്കടവ് പാലം പണിക്കുള്ള നിർമ്മാണ സാമഗ്രികൾ മോഷണം പോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വരന്തരപ്പിള്ളി പൗണ്ട് കല്ലായി വീട്ടിൽ മുഹമ്മദ് ത്വയ്ബ്(23), മൂഴിയിൽ ഷൈജിൻ (27) എന്നിവരാണ് വരന്തരപ്പിള്ളി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് നാല് മെറ്റൽ ഷീറ്റുകളും കമ്പികളും തുടങ്ങി 12000 രൂപയോളം വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.