sn-trust
നെൽക്യഷി ഇറക്കി വിദ്യാർത്ഥികൾ

തൃപ്രയാർ: ഹരിതം പദ്ധതിയുടെ ഭാഗമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പാടത്തിറങ്ങി. വള്ളൂർ പാടത്ത് ആരംഭിച്ച നെൽക്കൃഷിയുടെ ഞാറ് നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജയാബിനി ജി.എസ്.ബി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, സീനിയർ അസിസ്റ്റന്റ് കെ.ആർ.രഘുരാമൻ, ഇ.ബി.ഷൈജ, കർഷകരായ ലതിക മേനോത്തുപറമ്പിൽ, ശ്രീയ പ്രവീൺ എന്നിവർ പങ്കെടുത്തു. കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനം അമ്മയ്‌ക്കൊരു ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യും.