ചാലക്കുടി: കേരള ഗ്രോ ബ്രാൻഡിന്റെ ജില്ലയിലെ ഔട്ട് ലെറ്റ് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11.30 ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷത വഹിക്കും.
കർഷകർ, കൃഷിക്കൂട്ടങ്ങൾ, എഫ്.പി.ഒകൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ ജനങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണ് കേരളഗ്രോ എന്ന പേരിൽ ഒരു ബ്രാൻഡ് സംസ്ഥാന കൃഷിവകുപ്പ് രൂപവത്കരിച്ചത്. പതിനാല് ജില്ലകളിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു. അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കാണ് ചാലക്കുടിയിലെ കേരളഗ്രോ ബ്രാൻഡ് ഔട്ട്‌ലറ്റിന്റെ നടത്തിപ്പ്. വാർത്താ സമ്മേളനത്തിൽ ചാലക്കുടി പി.വി.സ്വാതി ലക്ഷ്മി, വേണു കണ്ഠരുമഠത്തിൽ, മുഹമ്മദ് ഹാരിസ്, പി.ജി.സുജിത്ത്, മുഹമ്മദ് സാബിത്ത് എന്നിവർ പങ്കെടുത്തു.