1

തൃശൂർ: ശിശുദിനത്തോട് അനുബന്ധിച്ച് ചാച്ചാജിയോടുള്ള ആദരസൂചകമായി ഇന്ന് മുതൽ 30 വരെ ജില്ലാ ആശുപത്രിയിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ലയൺസ് ക്ലബ്ബുകളുടെ ഉപഹാരമായി കുട്ടിയുടുപ്പും ബേബി സെറ്റും അഞ്ച് തേക്കിൻ തൈകളും വിതരണം ചെയ്യും. 14ന് ഉച്ചയ്ക്ക് 12ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഈ ചടങ്ങിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് 318ഡിയുടെ ഗവർണർ ജെയിംസ് വളപ്പില നിർവഹിക്കും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ മുഖ്യാതിഥിയാകും. വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ടി.ജയകൃഷ്ണൻ, സുരേഷ് കെ.വാര്യർ, എം.ഡി ഇഗ്‌നേഷ്യസ്, ഇ.ഡി.ദീപക് എന്നിവർ സംസാരിക്കും. ഡിസ്ട്രിക്ട് ഗ്ലോബൽ സർവീസസ് കോർഡിനേറ്റർ വിബിൻദാസ് കടങ്ങോട്ട് അദ്ധ്യക്ഷത വഹിക്കും.