ചെറുതുരുത്തി: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഓരോ മണിക്കൂറുകൾ പിന്നിടുന്ന വോട്ടിംഗ് ശതമാനം ലോകത്തെ അറിയിച്ച ഒരു വിഭാഗമുണ്ട്. തിരഞ്ഞെടുപ്പിലെ സുപ്രധാനവും, സൂക്ഷ്മവുമായ വോട്ടു കണക്കുകൾ കോഡ്രീകരിച്ചു എൻകോർ പോൾ മാനേജർ സോഫ്റ്റ്വെയറുകളിലൂടെ മണിക്കുറുകൾ ഇടവിട്ടു പുറത്തുവിട്ടത് ഡേറ്റാ എൻട്രി സൂപ്പർവൈസറായ ഷൈനി ഫ്രാൻസിസ് അടങ്ങുന്ന പത്തോളം അംഗങ്ങൾ അടങ്ങുന്ന സംഘമാണ്. റിട്ടേണിംഗ് ഓഫീസർക്കു കീഴിൽ വോട്ടെടുപ്പ് ദിവസം പുലർച്ചെ 5.30 നു മോക് പോളിന്റെ ഒപ്പം പ്രവർത്തനം ആരംഭിച്ച സംഘം. തിരഞ്ഞെടുപ്പ് പൂർത്തിയായി അന്തിമ കണക്കുകൾ തയ്യാറാക്കിവരുമ്പോൾ പുലർച്ചെ ആകുമെന്ന് ഇവർ പറയുന്നു.