photo
1

തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാത്തതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ, പാർട്ണർ എന്നിവർക്കെതിരെ വിധിച്ചത്. ബിജിമോൾ 4700000 രൂപയാണ് നിക്ഷേപിച്ചത്. പലിശ നൽകുന്നതിലും വീഴ്ച വരുത്തി. നിക്ഷേപ സംഖ്യയും തിരിച്ചുനൽകിയില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് 4700000 രൂപയും നഷ്ടപരിഹാരമായി 250000 രൂപയും ചെലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തീയതി മുതലുള്ള 9% പലിശയും നൽകണം. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.