വടക്കാഞ്ചേരി: ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ (ഡി.ഇ.ഐ.സി) നേതൃത്വത്തിൽ വാഴാനി ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ ശിശുദിനാഘോഷം നടന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, ഡി.ഇ.ഐ.സി മാനേജർ നീനാ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ഡി.ഇ.ഐ.സി ഗുണഭോക്താക്കളായ 30 കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.