കൊടുങ്ങല്ലൂർ : മുനമ്പം ജനതയുടെ ഭൂമി സംരക്ഷിക്കണമെന്നും അവരുടെ ഭൂപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഗാന്ധിയൻ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുഭാവ ഉപവാസ സത്യഗ്രഹം നടത്തി. മുനമ്പം ഭൂപ്രശ്‌നം അനാവശ്യ ഇടപെടലുകൾക്ക് വിട്ടുകൊടുക്കാതെ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അഭ്യർത്ഥിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗാന്ധി വിചാര ധാര, ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ്, ഗാന്ധിയൻ കളക്ടീവ് തുടങ്ങിയ സംഘടനകളാണ് ഉപവാസത്തിൽ പങ്കുചേർന്നത്. ഇ.കെ.സോമൻ, ഈസാബിൻ അബ്ദുൾ കരിം, മാത്യൂസ് പുതുശ്ശേരി, ജിയോ ജോസ്, പ്രൊ.കെ.പി.ശങ്കരൻ, ഫെലിക്‌സ് പുല്ലൂടൻ, യോഹന്നാൻ ആന്റണി, പി.എ.ഷാനവാസ്, വി.എസ്.ശ്യാംകുമാർ, രാഘവൻ അയ്യമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.