bms
ഹെഡ് ലോഡ് ആന്റ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കാലഹരണപ്പെട്ട ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, എൻ.എസ്.എഫ്.എ കൂലിയും ജില്ലാ കൂലിപ്പട്ടികയും പുതുക്കി നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.കെ. സതീശൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സേതു തിരുവെങ്കിടം, ബി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. കൃഷ്ണൻ, കെ.എൻ. വിജയൻ, എ.എം. വിപിൻ, കെ.കെ. മുകേഷ്, പി.കെ. അറുമുഖൻ, കെ.എം. റെജി എന്നിവർ സംസാരിച്ചു.