strike

ചാലക്കുടി: തകരാറിലായ പുകക്കുഴൽ മാറ്റി സ്ഥാപിച്ച് ക്രിമറ്റോറിയം തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. പ്രകടനത്തിന് ശേഷമായിരുന്നു ധർണ. സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കദളിക്കാടൻ അദ്ധ്യക്ഷനായി. ആർ.ജെ. ഡി ജില്ലാ ജനറൽ സെക്രട്ടറി പോൾ പുല്ലൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ്, ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് പൈനാടത്ത്, ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.ബി. മുരളീധരൻ, നഗരസഭ മുൻ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.