തൃശൂർ: അരണാട്ടുകര ഡോ. ജോൺമത്തായി സെന്ററിലുള്ള കാലിക്കറ്റ് സർവകലാശാലാ സാമ്പത്തികശാസ്ത്ര പഠനവകുപ്പ് 18ന് പ്രൊഫ. എം.എ. ഉമ്മൻ ഫൗണ്ടേഷൻ ഡേ സംഘടിപ്പിക്കും. പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10.30ന് നടക്കുന്ന ഫൗണ്ടേഷൻ ഡേ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് പോളിസി സ്റ്റഡീസ് പ്രസിഡന്റ് വിനോദ് വ്യാസലും അദ്ധ്യക്ഷനാകും. സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് റിസർച്ച് ഫൗണ്ടേഷൻ ന്യൂഡൽഹി വിസിറ്റിംഗ് സീനിയർ ഫെലോ പ്രൊഫ. ഓംപ്രകാശ് മാത്തൂർ മുഖ്യപ്രഭാഷണം നടത്തും. എം.എ. ഉമ്മൻ എൻഡോവ്‌മെന്റ് അവാർഡ് ചടങ്ങിൽ സമ്മാനിക്കുമെന്ന് വകുപ്പ് മേധാവി ഡോ. കെ.പി. രജുല ഹെലൻ അറിയിച്ചു.