തൃശൂർ: ശിശുദിനത്തോടനുബന്ധിച്ച് സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച ശിശുദിന റാലി നഗരസഭാ മേയർ എം.കെ വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശിശുദിനാഘോഷം. പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ റാലിയെ ടൗൺ ഹാളിൽ സ്വീകരിച്ചു. ശിശുദിന ആഘോഷ പരിപാടികൾ കുട്ടികളുടെ ചാച്ചാജി സെന്റ് ജോർജ്ജ് മിക്‌സഡ് യു.പി സ്‌കൂളിലെ എസ്. ദക്ഷിണ ഉദ്ഘാടനം ചെയ്തു. പനങ്ങാട് സെന്റ് ജോസഫ് യു.പി.എസിലെ മേഘ സൂസൻ പോൾ അദ്ധ്യക്ഷത വഹിച്ചു. ആലേങ്ങാട് ശങ്കര യു.പി.എസ് അതിഥി അരുൺ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ആശംസ അറിയിച്ചു.പി. ബാലചന്ദ്രൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, കളക്ടർ അർജുൻ പാണ്ഡ്യൻ, അജിതകുമാരി,ആൻസൺ ജോസഫ്, ഡോ. എ. അൻസാർ എന്നിവർ പങ്കെടുത്തു.