ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ജീവനം പദ്ധതിയിൽ സൗജന്യ വാടക നിരക്കിലുള്ള 'ശ്വസനം' ഓക്‌സിജൻ കോൺസന്റേറ്റ‌ർ വിതരണത്തിന് തുടക്കം. ദൃശ്യ വാങ്ങിയ രണ്ട് മെഷീനുകൾ ആവശ്യമായ രോഗികൾക്ക് നൽകി. ശ്വസനം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് നിർവഹിച്ചു. സെക്രട്ടറി ആർ. രവികുമാർ, ട്രഷറർ വി.പി. ആനന്ദൻ, ശശി പട്ടത്താക്കിൽ, പി. ശ്യാംകുമാർ, എം. ശശികുമാർ എന്നിവർ സന്നിഹിതരായിരുന്നു.