photo
1

പഴയന്നൂർ: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം ഇന്ന്. പുലർച്ചെ മൂന്നിന് പള്ളിയുണർത്തൽ വിളക്കുവയ്പ്, 3.45ന് നടതുറക്കൽ, നാല് മുതൽ ആറ് വരെ ഭജന, ആറ് മുതൽ 7.30 വരെ ഗായത്രി അവതരിപ്പിക്കുന്ന സോപാന സംഗീതം, എട്ട് മുതൽ പത്ത് വരെ ശീവേലി എഴുന്നെള്ളത്ത്, മേളം 8.30ന് പന്തീരടി പൂജ 10.30ന് ഉച്ചപൂജ, 10.45ന് പ്രസാദ ഊട്ട്, 11ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് രണ്ടിന് കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം, വൈകിട്ട് 5.30 മുതൽ വിളക്കുവയ്പ്, ദീപാരാധന, ആറിന് നാഗസ്വരം, 6.15ന് ചാക്യാർകൂത്ത്, 7.30ന് ഭരതനൃത്താർപ്പണം, 11ന് കേളി, പറ്റ്, ശീവേലി പഞ്ചവാദ്യം എന്നിവയുമുണ്ടാകും.