photo
1

ഗുരുവായൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഫുട്‌ബോളിന് ശ്രീകൃഷ്ണ കോളേജിൽ തുടക്കം. യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. വിജോയ് അദ്ധ്യക്ഷനായി. സി. സുമേഷ്, അഡ്വ. പി.വി നിവാസ്, അസീസ്, ഡോ. ദിനിൽ, രാജേഷ് മാധവൻ, ഡോ. ഹരിദയാൽ തുടങ്ങിയവർ സംസാരിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, പാലക്കാട് വിക്ടോറിയയെയും ഗുരൂവായൂർ ശ്രീകൃഷ്ണ, എം.ഇ.എസ് മമ്പാടിനെയും തൃശൂർ കേരളവർമ്മ, എം.ഐ.സി അത്താണിക്കലിനെയും പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി. മണ്ണാർക്കാട് എം.ഇ.എസ് കോളേജും മുക്കം എം.എ.എം.ഒ കോളേജും തമ്മിലുള്ള മത്സരം സമനിലയിലായി. മത്സരത്തിന്റെ എക്സ്ട്രാ ടൈം ഇന്ന് നടക്കും.